ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വിശാല തമിഴകത്തില് ഉള്പ്പെട്ടിരുന്ന കാഞ്ഞിരപ്പള്ളി ഏകദേശം ഒന്നര സഹസ്രാബ്ദത്തോളം മധുര-കമ്പം-ഗൂഡല്ലൂര്-നിലയ്ക്കല്-എരുമേലി വഴി കേരളത്തിലെ തുറമുഖങ്ങളിലേക്കെത്തുന്ന വാണിജ്യപ്പാതയുടെ ഭാഗമായിരുന്നു. സ്ഥലനാമസൂചകങ്ങള് വച്ചുനോക്കിയാല് സംഘകാലത്തും (എ.ഡി. ഒന്നുമുതല് 5 നൂറ്റാണ്ടുകള്) പിന്നീട് ഒരായിരം വര്ഷത്തോളവും ബൗദ്ധ-ജൈനമതങ്ങളില് വിശ്വസിച്ചിരുന്ന ആസ്ട്രലോയ്ഡ്- നെഗ്രിറ്റോയ്ഡ്-ദ്രവീഡിയന് മിശ്രവര്ഗ്ഗങ്ങളില്പ്പെട്ടവര് ഇവിടെ അധിവസിച്ചിരുന്നു. ഇവിടെ സുവര്ണ്ണബുദ്ധനെ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് സ്വര്ണത്തെ സൂചിപ്പിക്കുന്ന സ്ഥലനാമങ്ങള്. കാഞ്ഞിരപ്പള്ളി പഴയ രേഖകളില് കാഞ്ചനപ്പള്ളിയാണ്. പൊന്കുന്നം, പൊന്മല, കനകപ്പലം തുടങ്ങിയ സ്ഥലനാമങ്ങളും ശ്രദ്ധിക്കുക. ബൗദ്ധാരാധനാകേന്ദ്രങ്ങളും തദ്വാരാ ജനവാസകേന്ദ്രങ്ങളും പാലിഭാഷയില് പള്ളി എന്നാണറിയപ്പെട്ടിരുന്നത്. ബസ്തി (വസതി) എന്നറിയപ്പെട്ടിരുന്ന ജൈനകേന്ദ്രങ്ങള്ക്ക്...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 1, 2026
ഓപ്പറേഷന് തൂഫാന് - ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയും ബോധവല്ക്കരണ ക്ലാസും നടത്തി
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓപ്പറേഷന് തൂഫാന് - ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയും ബോധവല്ക്കരണ ക്ലാസും 2026 സെപ്റ്റംബര് 28 ന് പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് വെച്ച് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുനില് തേനമ്മാക്കല് അധ്യക്ഷത വഹിച്ചു. ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുനി ജോസഫ്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്...
September 3, 2026