ഓപ്പറേഷന് തൂഫാന് - ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയും ബോധവല്ക്കരണ ക്ലാസും നടത്തി
October 1, 2026
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓപ്പറേഷന് തൂഫാന് - ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയും ബോധവല്ക്കരണ ക്ലാസും 2026 സെപ്റ്റംബര് 28 ന് പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് വെച്ച് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുനില് തേനമ്മാക്കല് അധ്യക്ഷത വഹിച്ചു. ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുനി ജോസഫ് ഉദ്ഘാടനം നിര്വ്വഹിച്ചു. കാഞ്ഞിരപ്പള്ളി എസ് എച്ച് ഓ ബോധവല്ക്കരണ ക്ലാസ് നയിച്ചു. വിവിധ മേഖലകളില് നിന്നുള്ളവര്ക്ക് തൂഫാന് വാരിയര് ബാഡ്ജ് വിതരണം ചെയ്തു.