2025 ഡിസംബർ 31- ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്,
ഘടകസ്ഥാപനങ്ങള്‍

 ആരോഗ്യകേന്ദ്രങ്ങൾ

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് - പ്രധാന ചികിത്സാകേന്ദ്രങ്ങളും വിവരങ്ങളും

കാളകെട്ടിയിലും, വിഴിക്കിത്തോടുമുള്ള  ആരോഗ്യകേന്ദ്രങ്ങൾ, വിഴിക്കിത്തോടുള്ള ആയുർവേദ ആശുപത്രി, കാഞ്ഞിരപ്പള്ളി  ഹോമിയോ ആശുപത്രി എന്നിവയാണ് നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ചികിത്സാകേന്ദ്രങ്ങൾ. ജനങ്ങളുടെ അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്നത് സർക്കാർ ആരോഗ്യസ്ഥാപനങ്ങളാണ്. അലോപതി, ആയുർവ്വേദം, ഹോമിയോ ചികിത്സ വഴി രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ, ആരോഗ്യബോധവൽക്കരണം എന്നിവ ഈ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു.

🏥 പ്രധാന ആരോഗ്യകേന്ദ്രങ്ങൾ

1. ഗവ. ഹോമിയോ ആശുപത്രി, കാഞ്ഞിരപ്പള്ളി

ഗവ. ഹോമിയോ ആശുപത്രി
🏥 [ ഫോട്ടോ ഇവിടെ ചേർക്കാം ]
ആയുഷ് NHM ഹോമിയോ പ്രാഥമികരുവനന്തപുരം, കാഞ്ഞിരപ്പള്ളിയില്‍ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഒരു ഡോക്ടറും ക്ലാര്‍ക്കും , ഫാർമസിസ്റ്റുമാണ് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.
ലഭിക്കുന്ന സേവനങ്ങൾ:
  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ് & ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
⏰ സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ
📍 വിലാസം: ആയുഷ് NHM ഹോമിയോ പ്രാഥമിക ആരോഗ്യ കേന്ദ്രം, കാഞ്ഞിരപ്പള്ളി, കാഞ്ഞിരപ്പള്ളി പി.ഒ. കോട്ടയം 686507
✉ ഇമെയിൽ: 

2. ഗവ. ആയുർവേദ ആശുപത്രി, വിഴിക്കിത്തോട്

ഗവ. ആയുർവേദ ആശുപത്രി
🌿 [ ഫോട്ടോ ഇവിടെ ചേർക്കാം ]
ആയുർവ്വേദ ആശുപത്രി വിഴിക്കിത്തോട്  സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു . ഒരു ഡോക്ടറും ഫാർമസിസ്റ്റും മറ്റു ജീവനക്കാരും ഉൾപ്പെടെ 03 പേർ സേവനമനുഷ്ടിക്കുന്നു. കാഞ്ഞിരപ്പള്ളി വാഴേപറമ്പില്‍ ഒരു സബ് സെന്‍ററും പ്രവര്‍ത്തിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ:
  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധി പ്രതിരോധ മരുന്ന് & മെഡിക്കൽ ക്യാമ്പ്
  • യോഗ ക്ലാസുകൾ & പാലിയേറ്റീവ് ഹോം കെയർ
  • ആരോഗ്യ ബോധവൽക്കരണം & വിവിധ സർട്ടിഫിക്കറ്റുകൾ
⏰ സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ
📍 വിലാസം: ഗവ.ആയുർവേദ ആശുപത്രി, വിഴിക്കിത്തോട്, പി.ഒ. വിഴിക്കിത്തോട് 686518
✉ ഇമെയിൽ: ayushadkply@gmail.com

3. പ്രാഥമിക ആരോഗ്യ കേന്ദ്രം, കാളകെട്ടി

മതിലകം പ്രാഥമികരുവനന്തപുരം
🩺 [ ഫോട്ടോ ഇവിടെ ചേർക്കാം ]
അലോപതി പ്രാഥമിക ആരോഗ്യ കേന്ദ്രം കാളകെട്ടി, കാഞ്ഞിരപ്പള്ളി കാളകെട്ടിയില്‍  സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഡോക്ടറടക്കം 15 പേർ  ജീവനക്കാരായും, 6 NHM, പാലിയേറ്റീവ് ജീവനക്കാരും,  18 ആശവർക്കർമാരും സേവനമനുഷ്ടിക്കുന്നു. സബ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ:
  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന് & വാക്സിനേഷൻ
  • മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണം & യോഗ ക്ലാസുകൾ
  • പാലിയേറ്റീവ് ഹോം കെയർ & വിവിധ സർട്ടിഫിക്കറ്റുകൾ
⏰ സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 04:00 വരെ
📍 വിലാസം:  കാളകെട്ടി പി.ഓ, കാഞ്ഞിരപ്പള്ളി , കോട്ടയം 686508
✉ ഇമെയിൽ:  mophckalaketty@gmail.com

4. കുടുംബാരോഗ്യ കേന്ദ്രം, വിഴിക്കിത്തോട്

മതിലകം പ്രാഥമികരുവനന്തപുരം

🩺 [ ഫോട്ടോ ഇവിടെ ചേർക്കാം ]

 

https://cdn.web.lsgkerala.gov.in/G051102/public-files/2026-08/IMG_20230128_174003_0.jpg?response-content-disposition=attachment%3B%20filename%3D%22IMG_20230128_174003_0.jpg%22&X-Amz-Content-Sha256=UNSIGNED-PAYLOAD&X-Amz-Algorithm=AWS4-HMAC-SHA256&X-Amz-Credential=AKIATAVABAZ2LSOBMROL%2F20260821%2Fap-south-1%2Fs3%2Faws4_request&X-Amz-Date=20260821T095356Z&X-Amz-SignedHeaders=host&X-Amz-Expires=21600&X-Amz-Signature=d741c0afc5daff8725255d9122bfbabd231ad6aff2e91de24ff6111622528f94
അലോപതി കുടുംബാരോഗ്യ കേന്ദ്രം വിഴിക്കിത്തോട്, കാഞ്ഞിരപ്പള്ളി - വിഴിക്കിത്തോട്ടില്‍  സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. 2 ഡോക്ടർമാർ ഉൾപ്പെടെ 18 സ്ഥിരം ജീവനക്കാരും 5 NHM, പാലിയേറ്റീവ്  ജീവനക്കാരും 10 ആശവർക്കർമാരും പ്രവർത്തിക്കുന്നു.  സബ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ:
  • OP, ജീവിതശൈലി രോഗനിർണയം, ലാബ് & പ്രതിരോധ കുത്തിവെപ്പുകൾ
  • വയോജന, കൗമാര, മാനസികാരോഗ്യ ക്ലിനിക്കുകൾ & ഗർഭകാല പരിചരണം
  • പാലിയേറ്റീവ് പരിചരണ നഴ്‌സ് & ആംബുലൻസ് സംവിധാനം
  • ജാഗ്രത കൗൺസലിംഗ് സെന്റർ & ഡയാലിസിസ് രോഗികൾക്ക് ധനസഹായം
⏰ സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 04:00 വരെ
📍 വിലാസം: വിഴിക്കിത്തോട് പി.ഓ , വിഴിക്കിത്തോട് 686518
✉ ഇമെയിൽ:  phcvizhickathodu@gmail.com

🐄 മൃഗസംരക്ഷണ കേന്ദ്രം

5. ഗവ. വെറ്റിനറി ആശുപത്രി, കാഞ്ഞിരപ്പള്ളി 

ഗവ. വെറ്റിനറി ആശുപത്രി
🐄 [ ഫോട്ടോ ഇവിടെ ചേർക്കാം ]
സീനിയർ വെറ്ററിനറി സർജൻ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, അറ്റൻഡർമാർ ഉൾപ്പെടെ പ്രവർത്തിക്കുന്നു.  വെറ്റിനറി സബ് സെന്ററും മൊബൈൽ വെറ്റിനറി യൂണിറ്റും ലഭ്യമാണ്.
ലഭിക്കുന്ന സേവനങ്ങൾ:
  • മൃഗങ്ങളുടെ പരിശോധന, രോഗനിർണയം & ചികിത്സ
  • സൗജന്യ മരുന്ന് വിതരണവും വാക്സിനേഷനും
  • മൊബൈൽ വെറ്റിനറി യൂണിറ്റ് സേവനം
  • മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും
⏰ സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 03:00 വരെ
📍 വിലാസം: ഗവ.വെറ്റിനറി ആശുപത്രി , കാഞ്ഞിരപ്പള്ളി പി.ഓ 686507
✉ ഇമെയിൽ: vpckply@gmail.com

🌾🌴🚜 കാർഷികം & അനുബന്ധ സ്ഥാപനങ്ങൾ

1. കൃഷിഭവന്‍ ആനക്കല്ല്-കാഞ്ഞിരപ്പള്ളി

കൃഷിഭവന്‍ മതിലകം
🌾 [ ഫോട്ടോ ഇവിടെ ചേർക്കാം ]
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും സംബന്ധിച്ച അറിവുകൾ ലഭ്യമാക്കുന്നതിനായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത്- ആനക്കല്ലില്‍ കൃഷിഭവൻ പ്രവർത്തിച്ചുവരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ:
  • കൃഷി സഹായങ്ങൾ & സബ്സിഡി
  • കർഷക ക്ഷേമ പദ്ധതികൾ
  • കൃഷി വികസന പദ്ധതികൾ
  • കർഷക രജിസ്ട്രേഷൻ & കർഷക പെൻഷൻ
⏰ സമയം: രാവിലെ 10:00 മുതൽ വൈകീട്ട് 05:00 വരെ
📍 വിലാസം: കൃഷിഭവന്‍, ആനക്കല്ല് പി.ഒ. ആനക്കല്ല് 686505
✉ ഇമെയിൽ: kbkply@gmail.com

2. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ്

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ്
🌊 [ ഫോട്ടോ ഇവിടെ ചേർക്കാം ]
മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും സർക്കാർ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്. മത്സ്യബന്ധനം, മത്സ്യകൃഷി, ക്ഷേമ പദ്ധതികൾ, ജനകീയാസൂത്രണപദ്ധതികൾ എന്നിവയിൽ സഹായം നൽകുന്നു. 
ലഭിക്കുന്ന സേവനങ്ങൾ:
  • മത്സ്യബന്ധന ഉപകരണങ്ങൾക്ക് സബ്സിഡി & മത്സ്യവിത്ത് വിതരണം
  • മത്സ്യകൃഷി പദ്ധതികൾ & പരിശീലനവും ബോധവൽക്കരണവും
  • പെൻഷൻ, ഇൻഷുറൻസ് & മത്സ്യത്തൊഴിലാളി രജിസ്ട്രേഷൻ
⏰ സമയം: രാവിലെ 10:00 മുതൽ വൈകീട്ട് 05:00 വരെ
📍 വിലാസം: ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ്, 
✉ ഇമെയിൽ: fisheriesktym@gmail.com

3. ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ്

ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ്
🐄 [ ഫോട്ടോ ഇവിടെ ചേർക്കാം ]
ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ് ഗ്രാമീണ ക്ഷീരവികസനത്തിനും പാലുത്പാദന വർധനവിനും സഹായിക്കുന്ന പ്രധാന സ്ഥാപനമാണ്. കർഷകരെയും ക്ഷീരകർഷകരെയും ശാസ്ത്രീയ ഡയറി ഫാമിംഗ് രീതികളിൽ പരിശീലിപ്പിക്കുകയും ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്യുന്നത് പ്രധാന ലക്ഷ്യമാണ്.
ലഭിക്കുന്ന സേവനങ്ങൾ:
  • പരിശീലനം & ബോധവൽക്കരണം
  • തീറ്റപുൽ കൃഷി പ്രോത്സാഹനം
  • ക്ഷീര സഹകരണ സംഘങ്ങളിലെ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തൽ
  • ക്ഷീര കർഷക സഹായകേന്ദ്രം
⏰ സമയം: രാവിലെ 10:00 മുതൽ വൈകീട്ട് 05:00 വരെ
📍 വിലാസം: ക്ഷീര വികസന ഓഫീസ്, മിനിസിവില്‍ സ്റ്റേഷന്‍ കാഞ്ഞിരപ്പള്ളി പി.ഒ. 686507
☎ ഫോൺ: 
✉ ഇമെയിൽ: desukjply@gmail.com

🌿 ക്ഷേമവും ദാരിദ്ര്യ ലഘൂകരണവും

സാമൂഹ്യനീതി ഉറപ്പാക്കി എല്ലാവർക്കും സമതുല്യ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി സാമൂഹ്യക്ഷേമവും ദാരിദ്ര്യ ലഘൂകരണവും ലക്ഷ്യമാക്കി വിവിധ സർക്കാർ - ജനകീയാസൂത്രണ പദ്ധതികൾ നടപ്പിലാക്കുന്നു. പിന്നോക്ക വിഭാഗങ്ങൾ, ദരിദ്രർ, ദുർബല വിഭാഗങ്ങൾ എന്നിവരുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം.

4. സംയോജിത ശിശു വികസന ഓഫീസ് (ICDS)

സംയോജിത ശിശു വികസന ഓഫീസ്
👶🏽 [ ഫോട്ടോ ഇവിടെ ചേർക്കാം ]
ICDS ശിശു–മാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ 44 അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് പ്രധാന ഗുണഭോക്താക്കൾ.
ലഭിക്കുന്ന സേവനങ്ങൾ:
  • അനുപൂരക പോഷകാഹാരം & രോഗപ്രതിരോധ കുത്തിവെയ്പ്പ്
  • ആരോഗ്യ പരിശോധന & പരാമർശ സേവനം
  • സ്കൂൾ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം & ആരോഗ്യ പോഷണ വിദ്യാഭ്യാസം
⏰ സമയം: രാവിലെ 10:00 മുതൽ വൈകീട്ട് 05:00 വരെ
📍 വിലാസം: ഐ.സി.ഡി.എസ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, കാഞ്ഞിരപ്പള്ളി പി.ഒ. 686507
✉ ഇമെയിൽ: kanjirappallyicds@gmail.com

5. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ് (VEO)

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്
🏢 [ ഫോട്ടോ ഇവിടെ ചേർക്കാം ]
ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. മൂന്ന് വി.ഇ.ഓ മാര്‍ പ്രവര്‍ത്തിക്കുന്നു. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിർവ്വഹിക്കുന്നു. 
ലഭിക്കുന്ന സേവനങ്ങൾ:
  • 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY) & BPL അർഹത പരിശോധന
  • 💼 സ്വയംതൊഴിൽ, ഗ്രാമവികസനം & തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
  • 👩‍👩‍👧‍👦 കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
  • 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം & സർവേകൾ
  • ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
⏰ സമയം: രാവിലെ 10:00 മുതൽ വൈകീട്ട് 05:00 വരെ
📍 വിലാസം: വി.ഇ.ഒ ഓഫീസ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, കാഞ്ഞിരപ്പള്ളി പി.ഒ. 686507
✉ ഇമെയിൽ: veokplygp2@gmail.com