സ്ഥാപന ചരിത്രം
കാഞ്ഞിരപ്പള്ളി പഞ്ചായത്ത്
സ്ഥാപന ചരിത്രവും ഭൂപ്രകൃതിയും - ഒരു അവലോകനം
സ്ഥാപന ചരിത്രം
പഞ്ചായത്ത് ആക്ട് അനുസരിച്ച് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് രൂപീകരിച്ചത് 1958 ലാണ്. അതിനുമുന്‍പ് 1942 മുതല്‍ ഒരു വില്ലേജ് യൂണിയന്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. സ്വന്തമായി സുസജ്ജമായ ഓഫീസ് കെട്ടിടം ഉണ്ടായത് 1964 ല്‍. ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ.ടി. തോമസ് ബി.എ.ബി.എല്‍.
പഞ്ചായത്ത് നടത്തിപ്പോന്നിട്ടുള്ള പ്രധാന ക്ഷേമപ്രവര്‍ത്തനങ്ങള്‍:
പുതിയതായി ടാര്‍ റോഡുകള്‍, ചെറുപാലങ്ങള്‍, വെയ്റ്റിംഗ് ഷെഡുകള്‍, ജലസേചന പദ്ധതികള്‍, കുളിക്കടവുകള്‍, അംഗന്‍വാടികള്‍ (സ്ഥലവും കെട്ടിടവും), പൊതുമാര്‍ക്കറ്റ്, ഗവ. എല്‍.പി. സ്കൂളുകളുടെ പുനരുദ്ധാരണം, പി.എച്ച്.സിയുടെ പുനരുദ്ധാരണം, മൃഗാശുപത്രി വികസനം, വൈദ്യുതി ലൈന്‍ എക്സ്റ്റെന്‍ഷന്‍ മുതലായവ.
ഭൂപ്രകൃതി: മണ്ണി, ജലം, വിളകള്‍
ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നു മൂന്നായി തിരിച്ചിട്ടുള്ളതില്‍ ഒന്നാമത്തെ വിഭാഗത്തില്‍പ്പെടുന്നതാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത്. കോട്ടയം ജില്ലയുടെ തെക്കേയറ്റത്ത് 5316.6 ഹെക്ടര്‍ വിസ്തൃതിയില്‍ ഈ പഞ്ചായത്ത് വ്യാപിച്ചുകിടക്കുന്നു.
തെക്കേ അതിര്‍ത്തി: മണിമലയാറ് കിഴക്കു നിന്നും പടിഞ്ഞാറോട്ടൊഴുകുന്നു.
ചിറ്റാര്‍പുഴ ഒഴുകുന്ന വാര്‍ഡുകള്‍: 5, 6, 7, 8, 11, 21 വാര്‍ഡുകളില്‍ കൂടി വടക്കു നിന്നും തെക്കോട്ടൊഴുകുന്നു.
അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകള്‍: പാറത്തോട്, എരുമേലി, മണിമല, ചിറക്കടവ്, എലിക്കുളം, തിടനാട്.
മുഴുവന്‍ പ്രദേശവും നിലവില്‍ പുരയിടങ്ങളാണ്. പഞ്ചായത്തിന്‍റെ വിസ്തൃതിയില്‍ 45% കുന്നുകളും ചരിവുകളും പാറക്കെട്ടുകളുമാണ്. ബാക്കി 55% ഫലപുഷ്ടിയുള്ള മണ്ണാണ്. മിക്ക പ്രദേശവും ചെരിവുള്ളതെങ്കിലും ഫലഭൂയിഷ്ഠമായതും റബ്ബര്‍ കൃഷിക്ക് അനുയോജ്യവുമാണ്. കര്‍ഷകരില്‍ ഭൂരിഭാഗവും ഇടത്തരക്കാരാണ്.