All Social Security and Welfare Fund pensioners whose pensions were sanctioned prior to December 31, 2025, are required to complete biometric mustering at any Akshaya Centre from July 17, 2026, to September 30, 2026.
ആരാധനാലയങ്ങള്‍

കാഞ്ഞിരപ്പള്ളി ആരാധനാലയങ്ങൾ

പ്രധാന ആരാധനാലയങ്ങളുടെ വിവരശേഖരം

ക്രിസ്ത്യൻ പള്ളികൾ

മാർത്തമറിയം മേജർ ആർക്കിയെപ്പിസ്കോപ്പൽ പഴയപള്ളി (അക്കരപ്പള്ളി)

കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും പുരാതനമായ സിറോ മലബാർ കത്തോലിക്കാ ആരാധാനാലയമാണിത്. എ.ഡി. 1449-ൽ സ്ഥാപിതമായ ഈ പള്ളി മുഖവാരമില്ലാത്ത അപൂർവ്വ വാസ്തുവിദ്യയ്ക്കും ചുവർചിത്രങ്ങൾക്കും പേരുകേട്ട മരിയൻ തീർത്ഥാടന കേന്ദ്രമാണ്.

മാർത്തമറിയം പഴയപള്ളി

സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളി

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രധാന കത്തീഡ്രൽ ദേവാലയമാണിത്. മനോഹരമായ വാസ്തുവിദ്യയും വിശാലമായ ആരാധനാ സൗകര്യങ്ങളും കൊണ്ട് ഈ പള്ളി ശ്രദ്ധേയമാണ്.

സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ

 മാര്‍ സ്ലീവാ ചര്‍ച്ച് കപ്പാട്

കപ്പാട് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം കാഞ്ഞിരപ്പള്ളിയിലെ ക്രൈസ്തവ വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കേന്ദ്രങ്ങളിലൊന്നാണ്. ഇത് ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്.

മാര്‍ സ്ലീവാ ചര്‍ച്ച് കപ്പാട്

ക്ഷേത്രങ്ങൾ

ശ്രീ മഹാഗണപതി ക്ഷേത്രം (ഗണപതിയാർ കോവിൽ)

കാഞ്ഞിരപ്പള്ളിയുടെ ആത്മീയ പൈതൃകത്തിന്റെ പ്രതീകമായ പുരാതന ഗണപതി ക്ഷേത്രമാണിത്. അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വാർഷിക മഹോത്സവവും ഇവിടുത്തെ പ്രധാന വിശേഷങ്ങളാണ്.

ശ്രീ മഹാഗണപതി ക്ഷേത്രം

മധുര മീനാക്ഷിക്ഷേത്രം കഞ്ഞിരപ്പള്ളി

കോവില്‍കടവ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഹൈന്ദവ വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിൽ ഒന്നാണ്.

മധുര മീനാക്ഷിക്ഷേത്രം

മഹാകാളിപ്പാറ ദേവി ക്ഷേത്രം

തമ്പലക്കാട്  സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദേവി ക്ഷേത്രമാണിത്. വാർഷിക ഉത്സവങ്ങൾ വളരെ ആഘോഷമായി ഇവിടെ നടത്തപ്പെടുന്നു.

മഹാകാളിപ്പാറ ദേവി ക്ഷേത്രം

മുസ്‌ലിം പള്ളികൾ (മസ്ജിദുകൾ)

നൈനാർപള്ളി സെൻട്രൽ ജുമാ മസ്ജിദ്

കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും പ്രധാനപ്പെട്ടതും ചരിത്രപരവുമായ പള്ളികളിലൊന്ന്. മതസൗഹാർദ്ദത്തിന്റെ പ്രതീകമായി ഇത് നിലകൊള്ളുന്നു.

നൈനാർപള്ളി സെൻട്രൽ ജുമാ മസ്ജിദ്

ടൌണ്‍ ജുമാ മസ്ജിദ്, കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡില്‍ , കാഞ്ഞിരപ്പള്ളി ടൌണില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രമുഖ മസ്ജിദ്. ദിനേന നിരവധി വിശ്വാസികൾ ഇവിടെ നമസ്കാരത്തിനായി എത്താറുണ്ട്.

നൈനാർ ജുമാ മസ്ജിദ്

പിച്ചകപ്പള്ളിമേട്

കാഞ്ഞിരപ്പള്ളി വട്ടകപ്പാറ മലക്ക് കീഴിലായി സ്ഥിതി ചെയ്യുന്ന ദര്‍ഗ്ഗ ആണ് പിച്ചകപ്പള്ളിമേട്. ദിവസേന 100 ലധികം ആളുകള്‍ ആരാധനക്കായി എത്താറുണ്ട്

മസ്ജിദുൽ ഹുദാ