സഹൃദയാ വായനശാലയുടെ നേതൃത്വത്തില് സ്കൂള് കുട്ടികള്ക്കായി വായനക്കളരി നടത്തി
May 29, 2026
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി നാല് ദിവസങ്ങളിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തപ്പെടുന്ന വായനക്കളരിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എ ഷമീർ നിർവഹിച്ചു.ആദ്യ ദിവസമായ ഇന്ന് ചങ്ങനാശ്ശേരി എസ് ബി കോളേജിലെ മലയാളം വിഭാഗം HOD പ്രൊഫ. ഡോ.ബിൻസ് എം മാത്യു "എഴുത്തും ജീവിതവും" എന്ന വിഷയത്തെ പറ്റിയും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവും കാളകെട്ടി A M HSS ലെ റിട്ട.പ്രിൻസിപ്പളുമായ ആൻസമ്മ ടീച്ചർ ഒ.എൻ.വി കുറുപ്പിന്റെ "ഭൂമിക്ക് ഒരു ചരമഗീതം " മുട്ടത്ത് വർക്കിയുടെ "ഒരു കുടയും കുഞ്ഞി പെങ്ങളും " എന്നീ പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.പ്രസ്തുത യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ തേനംമാക്കൽ മെമ്പർമാരായ മനോജ് ജോസഫ്, കൊച്ചുറാണി, രഞ്ജുമോൾ സന്തോഷ്,സബിത തോമസ്, ജോയി മുണ്ടാമ്പള്ളി, ചാക്കോച്ചൻ ചുമപ്പുങ്കൽ , സയന ഷാമോൻ, സജിൻ വട്ടപ്പള്ളി, കെ.എ.സുറുമി ,ജാസ്മിൻ ബിനോയി,മഞ്ജു മാത്യു, കെ.സി.അജി , ബിജോമോൾ,ലൈബ്രറേറിയൻ മോഹൻ സബീന,താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ടി.വി ഹർഷകുമാർ,എം സോമനാഥൻ,ലിൻസി ജോസ് എന്നിവർ പങ്കെടുത്തു.